മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നത് 58 പേര്‍; ചെലവ് കോടികള്‍

Jaihind News Bureau
Tuesday, May 5, 2020

 

യുഡിഎഫ് സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെലവിടുന്നത് ഇരട്ടിയിലധികം തുക. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കു വേണ്ടി 25 പേര്‍ സുരക്ഷ ഒരുക്കിയിരുന്നിടത്ത് പിണറായി വിജയന് വേണ്ടി സുരക്ഷ ഒരുക്കുന്നത് 58 പൊലീസുകാരാണ്.

ഡിവൈഎസ്പി മുതല്‍ സാധാ പൊലീസുകാര്‍ വരെയുണ്ട് പിണറായിയുടെ സുരക്ഷാ വ്യൂഹത്തില്‍. ഗണ്‍മാന്‍ ആന്‍ഡ്  റിംഗ്‌റൗണ്ട് – 8, പെര്‍മനന്‍റ്  എസ്‌കോര്‍ട്ട് – 10, പെര്‍മനന്‍റ് പൈലറ്റ്- 10, കമാന്‍ഡോസ് – 10, സെക്രട്ടേറിയേറ്റ് ഓഫിസ് (മഫ്തി) – 10, ഡ്രസിട്ട് – 10 ഇങ്ങനെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ അംഗബലം. ക്ലിഫ് ഹൗസിലേയും ഡല്‍ഹിയിലേയും സെക്യൂരിറ്റി ഇതിനു പുറമെയാണ്. ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ വേറെയും.

അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സുരക്ഷ ഒരുക്കാന്‍ നേര്‍ പകുതി പോലും ആളില്ലായിരുന്നു. ഗണ്‍മാന്‍ ആന്‍ഡ്  റിംഗ്‌റൗണ്ട്  7 പേര്‍, പെര്‍മനന്‍റ് എസ്‌കോര്‍ട്ട്- 10 പേര്‍, സെക്രട്ടേറിയേറ്റ് ഓഫീസ് (മഫ്തി)- 4 പേര്‍, ഡ്രസിട്ട് – 4 പേര്‍ ഇങ്ങനെ മൊത്തം 25 പേരായിരുന്നു അന്ന് സുരക്ഷ ഒരുക്കാനുണ്ടായിരുന്നത്.