
തൃശ്ശൂര്‍: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തൃശൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ തിരഞ്ഞെടുത്തു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ‘കൊടുമണ്‍ പോറ്റി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് മമ്മൂട്ടിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഷംല ഹംസ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ചിത്രം ഉള്‍പ്പെടെ 10 അവാര്‍ഡുകളാണ് ഈ ചിത്രം സ്വന്തമാക്കിയത്.
പ്രധാന പുരസ്‌കാരങ്ങള്‍:
മികച്ച നടന്‍: മമ്മൂട്ടി
മികച്ച നടി : ഷംല ഹംസ
മികച്ച ജനപ്രിയ ചിത്രം:’പ്രേമലു’
മികച്ച രണ്ടാമത്തെ ചിത്രം: ‘ഫെമിനിച്ചി ഫാത്തിമ’
മികച്ച സംവിധായകന്‍: ചിദംബരം (മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച നവാഗത സംവിധായകന്‍: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
മികച്ച സ്വഭാവ നടി: ലിജോമോള്‍
മികച്ച ഗാനരചയിതാവ്: വേടന്‍
മികച്ച തിരക്കഥാകൃത്ത്: ചിദംബരം
മികച്ച തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍): ലാജോ ജോസ്, അമല്‍ നീരദ്
മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍): സുഷിന്‍ ശ്യാം
മികച്ച ഗായിക: സെബ ടോമി
മികച്ച ഡബിങ് ആര്‍ട്ടിസ്റ്റുകള്‍: സയനോര, ഭാസി വൈക്കം
മികച്ച കലാസംവിധായകന്‍: അജയന്‍ ചാലിശ്ശേരി (മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച ചിത്രസംയോജകന്‍: സൂരജ് ഇ. എസ് (കിഷ്‌കിന്ധാകാണ്ഡം)