24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കൊവിഡ്, 1258 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.82

Jaihind Webdesk
Sunday, June 27, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 12,118 കേസുകള്‍ കേരളത്തില്‍ നിന്ന് മാത്രമാണ്. 1258 മരണങ്ങളാണ് കൊവിഡ് ബാധ മൂലമെന്ന് സ്ഥിരീകരിച്ചത്.

3.02 കോടി പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ കുറവാണുണ്ടായത്. 2.82 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് 32.17 കോടി പേര്‍ക്കാണ് കൊവിഡ് വാക്സിന്‍ ലഭ്യമായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.