തിരുവനന്തപുരം : കേരള നിയമസഭാ ദിനാചരണത്തിന്‍റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ.എം മാണിക്കും ആദരം. ഇരുവരേയും കുറിച്ചുള്ളതുള്‍പ്പെടെ 9 പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, എംഎല്‍എമാരായ റോഷി അഗസ്റ്റിൻ, ഒരാജഗോപാൽ എന്നിവർ നേരിട്ടും മന്ത്രി എ.കെ ബാലന്‍, കെ.സി ജോസഫ് എംഎല്‍എ എന്നിവർ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ചടങ്ങില്‍ പങ്കെടുത്തു. നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചിലായിരുന്നു ചടങ്ങുകള്‍.