കൊവിഡ്-19 : റിയാദില്‍ ഇന്ന് 50 മരണം, ആകെ മരണം 1649 ; ആകെ രോഗികള്‍ 1,90,823

Jaihind News Bureau
Tuesday, June 30, 2020

 

റിയാദ്: സൗദിയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ആറ് മാസം പിന്നിടുമ്പോള്‍ മൊത്തം രോഗികളുടെ എണ്ണം 1,90,823 ആയി. ഇതുവരെ 1,649 പേരാണ് മരിച്ചത്. 3,648 പേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ടായതോടെ രോഗമുക്തരുടെ എണ്ണം 1,30,766 ആയി. ഇന്ന് 50 പേര്‍ മരിക്കുകയും 4,387 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മനുഷ്യന്‍റെ ശ്വാസ കോശത്തെ ബാധിക്കുന്ന ഏഴ് തരം വൈറസുകളാണുള്ളത്. അത് വഴി ന്യുമോണിയ വരെ ഉണ്ടാകുന്നുണ്ട്. കൊവിഡ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത ഏറെയാണ്. രോഗലക്ഷണങ്ങളുടെ അവസ്ഥ, രോഗാവസ്ഥയുടെ കാലം, ചികിത്സിക്കുന്ന ഡോക്ടറുടെ തീരുമാനം എന്നിവക്കനുസരിച്ചാണ് രോഗം ഭേദമായെന്ന് കണക്കാക്കുന്നത്. 10 മുതല്‍ 14 ദിവസത്തിനുള്ളിലാണ് രോഗം പടരുന്നത്.

കൊവിഡ് ഇപ്പോഴും മഹാമാരിയായി തുടരുകയാണെന്നും ഇതുവരെ കൃത്യമായ ചികിത്സയോ വാക്‌സിനേഷനോ കണ്ടെത്തിയിട്ടല്ലെന്നും പ്രതിരോധ മുന്‍കരുതല്‍ സ്വീകരിക്കുക മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.