കള്ളക്കടത്ത് സ്വർണ്ണം കവർച്ച നടത്തുന്ന സംഘത്തിലെ 5 പേർ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

Jaihind Webdesk
Wednesday, November 30, 2022

മലപ്പുറം: കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. കേരള- തമിഴ്നാട് ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ടുപോകുന്ന വാഹനങ്ങളേയും ആളുകളേയും ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ചവരാണ് പോലീസിന്‍റെ പിടിയിലായത്.

കൊപ്പം മുതുതല സ്വദേശി മുഹമ്മദ് റഷാദ്, കൂടല്ലൂര്‍ സ്വദേശി അബ്ദുൾഅസീസ്,  മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിഖ്, ചാവക്കാട് മുതുവറ്റൂര്‍ സ്വദേശി അൽതാഫ്ബക്കർ എന്നിവരെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സിഐ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.