സ്റ്റെന്‍റ് വിതരണ കമ്പനികൾക്ക് 5 സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ നൽകാനുള്ളത് 47.74 കോടി രൂപ

Jaihind Webdesk
Thursday, June 27, 2019


സംസ്ഥാനത്തെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ സ്റ്റെന്‍റ് വിതരണ കമ്പനികൾക്ക് 47.74 കോടി രൂപ നൽകാനുണ്ടെന്ന് ആര്യോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഏറ്റവുമധികം കുടിശ്ശിക നൽകാനുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിന് 22 കോടിയുടെ കുടിശികയുണ്ടെന്നും മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു.

സംസ്ഥാനത്തെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ സ്റ്റെന്‍റ് വിതരണ കമ്പനികൾക്ക് 47.74 കോടി രൂപ നൽകാനുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് 22 കോടി രൂപ കുടിശികയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി 6,45,81,069 രൂപയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി 6,04,29,370 രൂപയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി 1,13, 40,000 രൂപയും കുടിശിക വരുത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി 12,10,95,274 രൂപ കുടിശിക നൽകാനുണ്ടെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

റേഷൻ കടത്ത് സംബന്ധിച്ച് കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി പി തിലോത്തമൻ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ഗോഡൗണുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. എൽദോ എബ്രഹാമിന്‍റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 526 ക്ഷേത്രങ്ങളുടെ 494 ഏക്കർ ഭൂമി അന്യാധീനപ്പെട്ടതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ രേഖാമൂലം അറിയിച്ചു. ഭൂമി തിരിച്ചു പിടിക്കാൻ ദേവസ്വം ട്രിബ്യൂണൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അയിഷാ പോറ്റിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി ഇക്കാര്യം അറിയിച്ചത്.