കൊവിഡ് : സൗദിയില്‍ 48 മരണം; 4757പുതിയ രോഗികള്‍; രോഗമുക്തി നേടിയത് 2253 പേര്‍

Jaihind News Bureau
Thursday, June 18, 2020

റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 48 പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 1139 ആയി. 4757 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,45,991 ആയി ഉയര്‍ന്നു. ഇന്ന് 2253 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചതോടെ മൊത്തം 93,915 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്