രാജ്യത്ത് 46,148 പുതിയ കൊവിഡ് കേസുകള്‍, 979 മരണം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.94

Jaihind Webdesk
Monday, June 28, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 979 മരണങ്ങളാണ്കൊവിഡ് കാരണമെന്ന് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആശ്വാസത്തിന്‍റേതാണ്, 2.94. രോ​ഗമുക്തി നിരക്ക് 96.80 ശതമാനം ആണ്.

രാജ്യത്ത് ഇതുവരെ 3,02,79,331 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 5,72,994 സജീവ കേസുകളാണ് രാജ്യത്തുളളത്. 3,96,730 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.   തുടര്‍ച്ചയായ 75 ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്തെ പ്രതിദിന മരണ സംഖ്യ ആയിരത്തില്‍ താഴെയായിരിക്കുന്നത്. മരണസംഖ്യയിൽ 38 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 32.36 കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.