രാജ്യത്ത് 24 മണിക്കൂറിനിടെ 43,393 പുതിയ കൊവിഡ് കേസുകള്‍; 911 മരണം

Jaihind Webdesk
Friday, July 9, 2021

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 911 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 44,459 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 3,07,52,950 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 2,98,88,284 പേർ രോഗമുക്തി നേടി. നിലവിൽ 4,58,727 സജീവ രോഗികളാണ് രാജ്യത്തുളളത്. രാജ്യത്തെ ഇതുവരെയുള്ള ആകെ മരണം 4,05,939 ആയി. രാജ്യത്ത് ഇതുവരെ 36,89,91,222 ഡോസ് കോവിഡ് വാക്സിനാണ്  വിതരണം ചെയ്തത്.