രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 കൊവിഡ് രോഗികള്‍; 533 മരണം

Jaihind Webdesk
Thursday, August 5, 2021

 

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 പുതിയ കൊവിഡ് രോഗികള്‍. നിലവിൽ 4,11,076 പേരാണ് രോഗബാധിതരായുള്ളത്. 41,726 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. കഴിഞ്ഞ ഒറ്റദിവസം 533 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,18,12,114 ആയി. 3,09,74,748 ആണ് രോഗമുക്തരായവരുടെ ആകെ എണ്ണം. ആകെ മരണസംഖ്യ 4,26,290 ആയി ഉയർന്നു. ഓഗസ്റ്റ് 4 വരെ 47,48,93,363 സാമ്പിളുകൾ ടെസ്റ്റ് ചെയ്തതായി ഐസിഎംആർ അറിയിച്ചു. ബുധനാഴ്ച 16,64,030 സാമ്പിളുകളാണ് പരിശോധിച്ചത്. 48,93,42,295 പേർക്ക് വാക്സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.