രാജ്യത്ത് 42,625 പുതിയ കൊവിഡ് രോഗികള്‍, 562 മരണം; പകുതിയിലേറെയും കേരളത്തില്‍

Jaihind Webdesk
Wednesday, August 4, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. 36,668 പേർ രോഗമുക്തരായി. 562 മരണങ്ങളാണ് ഒറ്റ ദിവസത്തില്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

3,17,69,132 ആണ് രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍. ആകെ രോഗമുക്തരായവരുടെ എണ്ണം 3,09,33,022 ആയി. 4,25,757 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 4,10,353 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതുവരെ 48,52,86,570 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്തെ ആകെ രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആശങ്കാജനകമാണ്.