41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള നവംബര്‍ 2 മുതല്‍ 13 വരെ; മലയാളത്തില്‍ നിന്ന് നിരവധി പുസ്തക പ്രസാധകര്‍

Wednesday, September 21, 2022

 

ദുബായ് : 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ തീയതി സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി പ്രഖ്യാപിച്ചു. ഇതനുസരിച്ച് നവംബര്‍ 2 മുതല്‍ 13 വരെയാണ് ഇത്തവണത്തെ മേള. വാക്ക് പരക്കട്ടേ എന്ന പ്രമേയത്തില്‍ ഷാര്‍ജ എക്‌സ്‌പോ സെന്‍ററിലാണ് പുസ്തക മേള.

ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രമുഖ എഴുത്തുകാരും പ്രസാധകരും 12 ദിവസത്തെ മേളയില്‍ പങ്കെടുക്കും. പതിവുപോലെ മലയാളത്തില്‍ നിന്നും നിരവധി പുസ്തക പ്രസാധകരും എഴുത്തുകാരും സംബന്ധിക്കുന്നുണ്ട്.