400 കടന്ന് കൊവിഡ് രോഗികള്‍; സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്

Jaihind News Bureau
Friday, July 10, 2020

സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്. ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. സമ്പര്‍ക്കം വഴി രോഗ ബാധിതരായവരുടെ എണ്ണവും റെക്കോര്‍ഡിലേക്ക് നീങ്ങിയ ദിവസമാണ് ഇന്ന് . സമ്പര്‍ക്കം വഴി മാത്രം 204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

112 പേർക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്.  വിദേശത്ത് നിന്ന് വന്ന 123 പേർക്ക് രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 51 പേരാണ് രോഗബാധിതരായത്.  ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിലെ 35 പേർക്കും, ബിഎസ്എഫിലെ രണ്ട് പേർക്കും സിഐഎസ്എഫിലെ ഒരാള്‍ക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം 129, ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാടും കൊല്ലത്തും 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

ഫലം നെഗറ്റീവയവരുടെ കണക്ക്: തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3.