ദുബായ് : യുഎഇയിലെ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളില്‍, നാല്പത് ശതമാനം പേര്‍ക്ക്, കഴിഞ്ഞ രണ്ടു വര്‍ഷമായി ശമ്പള വര്‍ധന ഇല്ലെന്ന് പഠന റിപ്പോര്‍ട്ട്. അതേസമയം, സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേര്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ , ബോണസ് പോലും ലഭിച്ചില്ലെന്നും സര്‍വേ വ്യക്തമാക്കി. ടൈഗര്‍ റിക്രൂട്ട്മെന്റാണ് ആണ്, ഇതുസംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
അതേസമയം, അവസാനമായി ശമ്പള വര്‍ദ്ധനവ് ലഭിച്ചത് എപ്പോഴാണ് എന്ന ചോദ്യത്തിനും ഭൂരിഭാഗം പേര്‍ക്കും കൃത്യമായ ഉത്തരം നല്‍കാനായില്ല. ഉയര്‍ന്ന ശമ്പളമുള്ള ഒരു പുതിയ ജോലി അന്വേഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും ,ആര്‍ക്കും മികച്ച ഓഫറുകള്‍ ലഭിക്കുന്നില്ല. ഇതിനിടെ, ജീവിതച്ചെലവ് വര്‍ധിച്ചതിനാല്‍, തൊഴിലാളിളെ നിലനിര്‍ത്താനുള്ള കമ്പനികളുടെ കഴിവിനെയും. ഇത് ബാധിച്ചതായി ടൈഗര്‍ റിക്രൂട്ട്മെന്റ് ചൂണ്ടിക്കാട്ടി. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍, സമീപകാലത്ത് നിരവധി തൊഴിലുടമകള്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് നല്കാന് വിമുഖത കാണിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.