എസ്ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകം : നാലു ആർ എസ് എസ് പ്രവർത്തകരെ കൂടി അറസ്റ്റില്‍

Jaihind News Bureau
Sunday, October 25, 2020

കണ്ണൂർ കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു ആർ എസ് എസ് പ്രവർത്തകരെ കൂടി അറസ്റ്റു ചെയ്തു. കണ്ണവത്തെ അശ്വിൻ, കോളയാട് പാടിപ്പറമ്പിലെ രാഹുൽ, ചെണ്ടയാട് സ്വദേശി മിഥുൻ, മൊകേരിയിലുള്ള യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി. ഇക്കഴിഞ്ഞ സെപ്തംബർ എട്ടിന് വൈകുന്നേരം മൂന്നരയ്ക്കാണ് കണ്ണവം ഐച്ചേരി വളവിനടുത്തു വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന സ്വലാഹുദ്ദീനെ പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്.