കൊവിഡ് 19 : കുവൈറ്റില്‍ 4 മരണം കൂടി; ആകെ മരണം 354

Jaihind News Bureau
Tuesday, June 30, 2020

കുവൈറ്റ്: കൊവിഡ് രോഗം ബാധിച്ച് കുവൈറ്റില്‍ 4 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 354 ആയി. പുതുതായി 671 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 46,195 ആയി.

അതേസമയം പുതുതായി 717 പേർക്ക് രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 37,030 ആയി . 8,811 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.