കൊവിഡ്-19 : കുവൈറ്റില്‍ ഇന്ന് 4 മരണം കൂടി; 687 പുതിയ രോഗികള്‍; 509 രോഗമുക്തര്‍

Jaihind News Bureau
Monday, August 10, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 4 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 482 ആയി. 687 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 72400 ആയി. പുതിയതായി 509 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 64028 ആയി . 7890 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .