കൊവിഡ്: കുവൈറ്റില്‍ 4 മരണം കൂടി; ആകെ മരണം 289 ആയി

Jaihind News Bureau
Saturday, June 13, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 4 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 289 ആയി. 514 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 35466 ആയി.  വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 63 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 9786 ആയി. പുതിയതായി 834 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 25882 ആയി .  9295 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.