ഒഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ വീണ് 4 മരണം; അപകടം അടിയന്തര ലാന്‍ഡിംഗ് ശ്രമത്തിനിടെ

Jaihind Webdesk
Tuesday, June 28, 2022

മുംബൈ: ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്‍റെ (ഒഎൻജിസി) ഹെലികോപ്റ്റർ അറബിക്കടലില്‍ വീണ് 4 മരണം. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഒഎൻജിസി ഉദ്യോഗസ്ഥരായ മൂന്ന് പേരടക്കം നാലു പേർ മരിച്ചു.

7 ഉദ്യോഗസ്ഥരും 2 പൈലറ്റുമാരുമായി പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ജൂഹുവിലെ ഹെലിപാഡിൽ നിന്ന് മുംബൈ ഹൈയിലെ സാഗർ കിരൺ എന്ന റിെഗിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നുവീണത്. 9 പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നാലു പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.  ലാന്‍ഡിംഗ് പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഹെലികോപ്റ്റർ കടലില്‍ വീണത്.