നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തില്‍ വന്‍ പ്രതിഷേധം; 4 മരണം

Jaihind News Bureau
Friday, March 26, 2021

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനെതിരായ ചിറ്റഗോങ്ങിലെ പ്രതഷേധത്തെ തുടർന്നുണ്ടായ പോലീസ് വെടിവയ്പ്പില്‍  4  പേർ കൊല്ലപ്പെട്ടു. ഇതേതുടർന്ന് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനിൽ പ്രവേശിച്ച് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയതിതോടെ  പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു.

മോദി സന്ദർശനത്തിനെതിരെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഏറ്റുമുട്ടലിൽ രണ്ട് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ധാക്കയിലെത്തിയത്.  കൊവിഡിന് ശേഷമുള്ള  ആദ്യ വിദേശ സന്ദർശനമാണിത്.