പുതുവർഷത്തില്‍ മദ്യവില കൂടും; ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‍റെ വില്‍പന നികുതിയില്‍ 4% വർധന

Jaihind Webdesk
Saturday, December 17, 2022

 

തിരുവനന്തപുരം: പുതുവർഷത്തില്‍ ഇന്ത്യന്‍ നിർമിത വിദേശമദ്യത്തിന്‍റെ വില കൂടും.  ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‍റെ വിൽപന നികുതിയിൽ 4% വർധന വരുത്തുന്നതിനുള്ള നിയമഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചതോടെയാണ് ഇത് നിയമമാകുന്നത്. 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ മദ്യവില കൂടും.

ഒമ്പത് ബ്രാൻഡുകളുടെ വിലയാണ് വർധിക്കുന്നത്. മദ്യ കമ്പനികൾ ബിവറേജസ് കോർപ്പറേഷന് മദ്യം നൽകുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തത്വത്തിൽ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ഒഴിവാക്കുമ്പോൾ 175 കോടി വരെ വരുമാന നഷ്ടമാണ് സർക്കാരിന് വരിക. ഈ നഷ്ടം നികത്തുന്നതിനാണ് വിലവർധന ഏർപ്പെടുത്തുന്നത്. മദ്യത്തിന്‍റെ വിൽപന നികുതിയിൽ 4 ശതമാനത്തിനൊപ്പം ബിവറേജസ് കോർപറേഷന്‍റെ കൈകാര്യച്ചെലവിനത്തിൽ ഒരു ശതമാനം തുകയും ഉയർത്തിയിരുന്നു. ഇതോടെ വിദേശമദ്യത്തിന്‍റെ വില്‍പന നികുതി 251 ശതമാനമായി.