ഇടുക്കി പൂപ്പാറയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 4 മരണം; നിരവധി പേർക്ക് പരിക്ക്

Jaihind Webdesk
Saturday, April 22, 2023

 

ഇടുക്കി: പൂപ്പാറ തൊണ്ടിമലയ്ക്ക് സമീപം ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കുട്ടി ഉള്‍പ്പെടെ 4 പേര്‍ മരിച്ചു. 14 പേർക്ക് പരിക്ക്. തിരുനൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), വിശ്വ (8), സുധ (20) എന്നിവരാണ് മരിച്ചത്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

വൈകിട്ട് 6.45ന് തൊണ്ടിമല ഇരച്ചിൽപാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാൻ കൊടും വളവില്‍ തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു.