തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസ് തകർത്ത കേസ്; 4 സിപിഎം പ്രവര്‍ത്തകർ അറസ്റ്റില്‍

Jaihind Webdesk
Tuesday, July 12, 2022

കണ്ണൂർ: തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്ത കേസിൽ 4 സിപിഎം പ്രവർത്തകർ അറസ്റ്റിൽ. മൊറാഴയിലെ പ്രജീഷ് ബാബു, കീഴാറ്റൂരിലെ പ്രണവ്, എം.സി അഖിൽ, കുറ്റിക്കോലിലെ രാജേഷ് എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ജൂൺ 13ന് രാത്രിയിലാണ് ഒരു സംഘം സിപിഎം പ്രവർത്തകർ തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തത്.