സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ചിലയിടങ്ങളില്‍ മെഷീന്‍ തകരാറ് മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടു

Jaihind Webdesk
Tuesday, April 23, 2019

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ്. കനത്ത പോളിംഗ് ആണ് രാവിലെ രേഖപ്പെടുത്തുന്നത്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് ദൃശ്യമാകുന്നത്.

സംസ്ഥാനത്ത് ആകെ 2970 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. കേരളത്തിലെ എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. കാസര്‍കോട് മൂന്ന് ബൂത്തുകളിലും വയനാട് നടവയലിലും പോളിംഗ് തടസപ്പെട്ടു. കായംകുളത്ത് 5 ബൂത്തുകളില്‍ മെഷീന്‍ തകരാറായി. കുന്ദമംഗലത്ത് മൂന്നിടത്ത് വോട്ടിംഗ് വൈകി.  പിണറായി ബൂത്ത് 161,  ധര്‍മ്മടം, കക്കയം, തൃക്കാക്കര ബൂത്ത് 82, അരൂരിലെ ബൂത്ത് 4 എന്നിവിടങ്ങളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/2053444301450105/

പ്രമുഖ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഗ്ലാമർ പോരാട്ടം നടക്കുന്ന വടകര ചോമ്പാലയിലാണ് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ വോട്ട് രേഖപ്പെടുത്തിയത്.

മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പാണക്കാട് കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ മാപ്പിള എല്‍.പി.എസില്‍ വോട്ട് രേഖപ്പെടുത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അദ്ദേഹത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് 20 സീറ്റിലും ജയിക്കുമെന്നും വയനാട് റെക്കോഡ് ഭൂരിപക്ഷം ആയിരിക്കുമെന്നും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. 2 സീറ്റിൽ മാത്രമേ യുഡിഎഫിന് മത്സരമുള്ളുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹൈബി ഈഡൻ എംഎൽഎയും കുടുംബവും മാമംഗലം എസ് എൻ ഡി പി ഹാളിലെ ബൂത്തിലെത്തി വേട്ട് രേഖപ്പെടുത്തുന്നു

പാലക്കാട് ജില്ലാ യുഡിഎഫിന് അനുകൂലമാണ് എന്ന് വി കെ ശ്രീകണ്ഠൻ. പാലക്കാട് ലോകസഭ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിക്കും. വലിയ ജനപിന്തുണയാണ് യുഡിഎഫിന് ഉള്ളതെന്നും ശ്രീകണ്ഠൻ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കിയിൽ പോളിം ആരംദിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ 5 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തിയതായാണ് വിവരം. പല സ്ഥലങ്ങളിലും തുടക്കത്തിൽ വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പൈങ്ങോട്ടൂർ കുളപ്പുറം സെന്‍റ് ജോർജ് സ്കൂളിൽ ഭാര്യയോടും കുടുംബാംഗങ്ങളോടും ഒപ്പം വോട്ടു രേഖപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിൽ മുൻപ് കാണാത്ത ആവേശമാണ് ഉള്ളത് എന്ന് ഡീൻ പറഞ്ഞു.

നടന്‍ മോഹന്‍ലാലും വോട്ട് രേഖപ്പെടുത്താന്‍ തിരുവനന്തപുരത്തെ ബുത്തിലെത്തി. ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തുന്നത്.