രാജ്യത്ത് 24 മണിക്കൂറിനിടെ 39,070 കൊവിഡ് രോഗികള്‍; 491 മരണം

Jaihind Webdesk
Sunday, August 8, 2021

 

ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,070 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. 43,910 പേര്‍ രോഗമുക്തി നേടി. 491 മരണങ്ങളാണ് കൊവിഡ് കാരണം ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത്.

ഇതുവരെ 3,19,34,455 പേര്‍ക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,10,99,771 പേര്‍ രോഗമുക്തരായി. 4,27,862 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 4,06,822 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 50,68,10,492 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.