രാജ്യത്ത് 24 മണിക്കൂറിനിടെ 3,66,161 പേർക്ക് കൊവിഡ് ; 3754 മരണം

Jaihind Webdesk
Monday, May 10, 2021

 

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ദിവസം  3754 പേർക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,26,62,575 ആയി. 2,46,116 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

നിലവിൽ 37,45,237 പേരാണ് ക`വിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,86,71,222 പേർ രോഗമുക്തരായി. 17,01,76,603 പേർക്ക് വാക്സിനേഷൻ നൽകിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളില്‍ തുടർച്ചയായി 4 ലക്ഷത്തിലേറെയായിരുന്നു കൊവിഡ് രോഗികളുടെ എണ്ണം.