കൊവിഡ് കണക്കില്‍ വർധന; 24 മണിക്കൂറിനിടെ 35,662 പേർക്ക് കൂടി രോഗം

Jaihind Webdesk
Saturday, September 18, 2021

ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 35,662 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3.65% ആണ് വർധന. 33,798 പേർ രോഗമുക്തി നേടി. നിലവിൽ 3,40,639 പേരാണ് ചികിത്സയിലുള്ളത്.

ആകെ 3,26,32,222 പേർ ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടി. കഴിഞ്ഞ ദിവസം  മാത്രം 2.5 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായും  കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.