രാജ്യത്ത് 24 മണിക്കൂറിനിടെ 35,342 കൊവിഡ് കേസുകൾ; 483 മരണം

Jaihind Webdesk
Friday, July 23, 2021

ന്യൂഡല്‍ഹി : രാജ്യത്ത്  കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 38740 പേർ രോഗമുക്തി നേടി. നിലവിൽ 405513 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 483 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് മരണം 4,19,470 ആയി ഉയർന്നു.

2.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഇതു വരെ 42,34,17,030 ഡോസ് വാക്സിനാണ് നല്‍കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.