34 ാം ഊഴം; ലാവ് ലിന്‍ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

Jaihind Webdesk
Tuesday, September 12, 2023

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ് ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബഞ്ചാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെച്ചത്. 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 33 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

ലാവ് ലിന്‍ കമ്പിനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.