ഒമാനില്‍ ഇന്ത്യക്കാരുള്‍പ്പെടെ 345 തടവുകാര്‍ക്ക് മോചനം

Sunday, July 18, 2021

ഒമാനില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മുന്നൂറിലധികം തടവുകാര്‍ക്ക് മോചനം നല്‍കി. ഇവരില്‍ 131 പേര്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളാണെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ ഇപ്രകാരം മോചിപ്പിച്ചത്. ആകെ 345 തടവുകാരാണ് ഇത്തവണ മോചിതരാകുന്നതെന്നും ഒമാന്‍ ഗവണ്‍മെന്‍റ് അറിയിച്ചു.