24 മണിക്കൂറിനിടെ രാജ്യത്ത് 34,457 പേര്‍ക്ക് കൂടി കൊവിഡ്, 375 മരണം

Jaihind Webdesk
Saturday, August 21, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 375 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് കാരണം മരിച്ചത്. 3,61,340 ആണ് രാജ്യത്തെ സജീവ രോഗികളുടെ എണ്ണം. സജീവ രോഗികളിൽ 1,82,285 പേരും കേരളത്തിലാണ്. കേരളത്തില്‍ വെള്ളിയാഴ്ച മാത്രം 20,224 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.