സൗദിയില്‍ റെക്കോര്‍ഡ് വര്‍ധന: ഒരു ദിനം 3121 പേര്‍ക്ക് കൊവിഡും 34 മരണവും; ആകെ മരണം 676

Jaihind News Bureau
Saturday, June 6, 2020

റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 34 പേര്‍ മരിച്ചു. 3121 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും, 1175 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു.ഇതോടെ മരണസംഖ്യ 676 ആയികൂടി.

അതേസമയം, രോഗമുക്തരുടെ എണ്ണം 71,791 ആയും രോഗബാധിതരുടെ എണ്ണം 98,869 ആയും ഉയര്‍ന്നു. 26402 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 1484 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നും മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.