കശ്മീരിൽ ഭീകാരക്രണം; 44 ജവാന്മാർക്ക് വീരമൃത്യു; 45 പേർക്ക് പരിക്ക്

Jaihind Webdesk
Thursday, February 14, 2019

കശ്മീരിൽ ഭീകാരക്രണത്തിൽ 44 ജവാന്മാർക്ക് വീരമൃത്യു. 45 പേർക്ക് പരിക്ക്. അവന്തിപ്പുരയിൽ സി ആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. തീവ്രവാദ സംഘടനയായ ജയ്‌ഷെ മൊഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സൈനിക വ്യൂഹത്തിലെ ബസിന് നേരെയാണ് അക്രമണമുണ്ടായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തീവ്രവാദിയാക്രമണ് ഇതെന്നാണ് വിലയിരുത്തല്‍. 3.15 ഓടെയാണ് അക്രമണമുണ്ടായത്. സിആര്‍പിഎഫ് ബസിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

കശ്മീരിലെ ഭീകരാക്രമണം ഭീരുത്വമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സൈനികരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ രാഹുൽ ഗാന്ധി മുറിവേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നതായും ട്വീറ്റ് ചെയ്തു.