യു എ ഇയില്‍ 300 പേര്‍ക്ക് കൂടി രോഗം: രോഗബാധിതര്‍ 2659; ആകെ മരണം 12

Jaihind News Bureau
Wednesday, April 8, 2020

ദുബായ് : യു എ ഇയില്‍ 300 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2659 ആയി. 53 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായതോടെ, ആകെ രോഗവിമുക്തര്‍ 239 ആയി. സാധാരണ കോവിഡ് കേസുകളില്‍ ഒരു മാസത്തിനുള്ളില്‍ രോഗം ഭേദമാകുന്നുണ്ട്. എന്നാല്‍ ചില കേസുകളില്‍ കൂടുതല്‍ സമയമെടുക്കുന്നതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.