കൊവിഡ് വ്യാപനം കുറയുന്നതായി കണക്കുകള്‍; 30,093 പുതിയ കൊവിഡ് കേസുകള്‍, 375 മരണം

Tuesday, July 20, 2021

ന്യൂഡല്‍ഹി : ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 30,093 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നാല് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 374 മരണങ്ങളും സ്ഥിരീകരിച്ചു.

രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,11,74,322 ആയി. ആകെ മരണം 4,14,482 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,254 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവർ 3,03,53,710. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,06,130 പേരാണ്. 1.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.