ബഹ്‌റൈനിൽ കൊവിഡ് ബാധിച്ചു ഇന്ന് ഒരു മരണം കൂടി , ആകെ മരണം 46 ആയി

Jaihind News Bureau
Monday, June 15, 2020

 

മനാമ : ബഹ്‌റൈനിൽ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മരണം കൂടി. ഇതോടെ ബഹ്‌റൈനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46 ആയി.

ഇന്ന് 317 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 379 പേർ രോഗ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 5302 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ 13,197 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.