ALASKA| 3 മണിക്കൂര്‍ നീണ്ട ചര്‍ച്ച; ധാരണയാകാതെ അലസ്‌ക ഉച്ചകോടി; ലോകം ഉറ്റു നോക്കിയ ട്രംപ്-പുടിന്‍ കൂടിക്കാഴ്ച

Jaihind News Bureau
Saturday, August 16, 2025

ലോകം ഉറ്റു നോക്കിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇരുവരും തമ്മില്‍ സമാധാന കരാറായില്ല. റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ വിഷയത്തില്‍ ധാരണയാകാതെയാണ് ട്രംപ്-പുടിന്‍ ചര്‍ച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാല്‍ അന്തിമ കരാറിലേക്കെത്താന്‍ കഴിഞ്ഞില്ലെന്നും ട്രംപ് വ്യക്തമാക്കി.

നാറ്റോ രാജ്യങ്ങളുമായി സംസാരിച്ചതിനു ശേഷം തുടര്‍നടപടിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, യുക്രെയ്ന്‍ സഹോദര രാജ്യമെന്നാണ് പുടിന്റെ പ്രതികരണം. റഷ്യക്ക് പല ആശങ്കകളുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ധാരണയായ ചില കാര്യങ്ങള്‍ ഏതൊക്കെയെന്ന് ട്രംപും പുടിനും ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല.