കുവൈറ്റില്‍ മൂന്നു മരണം കൂടി : ആകെ മരണം 489 ; ഇന്ന് 717 പേര്‍ക്ക് രോഗം കണ്ടെത്തി

Jaihind News Bureau
Wednesday, August 12, 2020

കുവൈറ്റ് : കൊവിഡ് മൂലം കുവൈറ്റില്‍ മൂന്നു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 489 ആയി. 717 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 73785 ആയി.

പുതിയതായി 692 പേരാണ് രോഗമുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 65,451 ആയി. 7845 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.