കൊവിഡ്-19 : കുവൈറ്റില്‍ 3 മരണം കൂടി; 614 പുതിയ രോഗികള്‍

Jaihind News Bureau
Monday, July 13, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 3 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 393 ആയി. 614 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 55,508 ആയി. പുതിയതായി 746 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 45,356 ആയി. 9,759 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .