ലോക്സഭയിൽ വീണ്ടും സസ്പെൻഷൻ; നടപടി മൂന്ന് കോണ്‍ഗ്രസ് എംപിമാർക്കെതിരെ

Jaihind Webdesk
Thursday, December 21, 2023

ലോക്സഭയിൽ വീണ്ടും സസ്പെൻഷൻ. മൂന്ന് പ്രതിപക്ഷ അംഗങ്ങളെ കൂടി സസ്പെൻഡ് ചെയ്തു. ഡി.കെ. സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നിവർക്കെതികെയാണ് നടപടി. ഇതോടെ  സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 146 ആയി. നൂറ് പേരെയാണ് ലോക്സഭയിൽ നിന്ന് മാത്രം സസ്പെൻഡ് ചെയ്തത്. പാർലമെന്‍റ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.പിമാർ പ്രതിഷേധിച്ചത്. നേരത്തെ മലയാളികളടക്കമുള്ള എം.പിമാരെയാണ് ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്. അതേസമയം ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പുകയാക്രമണത്തിൽ പ്രസ്താവന നടത്തില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.