രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 29,689 രോഗികള്‍, 415 മരണം

Jaihind Webdesk
Tuesday, July 27, 2021

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,689 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 132 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. ഒരു ദിവസത്തിനിടെ 415 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 4,21,382 ആയി. 42,363 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്.

അതേസമയം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തില്‍ നിന്നാണ്. 16,000 ത്തിന് അടുത്താണ് കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി രോഗികളുടെ എണ്ണം. ടിപിആര്‍ 10 ന് മുകളില്‍ തന്നെയാണ് തുടരുന്നത്. മൂന്നാം തരംഗത്തിന്‍റെ ഭീഷണി തൊട്ടടുത്തെത്തി നില്‍ക്കെ കേരളത്തിലെ നിലവിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്.