രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: 10 പേർ കൂടി അറസ്റ്റില്‍; രണ്ട് ദിവസം കഴിഞ്ഞിട്ടും സാക്ഷി മൊഴി എടുക്കാതെ പോലീസ്

Jaihind Webdesk
Sunday, June 26, 2022

 

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത കേസിൽ 10 പേർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 29 ആയി. 2 പേർ വനിതകളാണ്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. കേസന്വേഷണത്തിന് 24 അംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എംപിയുടെ ഓഫീസിൽ അക്രമ സംഭവം നടന്ന് 2 ദിവസം പിന്നിട്ടിട്ടും  ഇതുവരെ ഓഫീസ് സന്ദർശിച്ച് നാശനഷ്ടങ്ങൾ കണക്കാക്കാനോ ദൃക്സാക്ഷികളുടെ മൊഴി എടുക്കാനോ പോലീസ് തയാറായിട്ടില്ല.