24 മണിക്കൂറിനിടെ രാജ്യത്ത് 2.76 ലക്ഷം പേര്‍ക്ക് കൊവിഡ് ; 3,874 മരണം

Jaihind Webdesk
Thursday, May 20, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  2,76,070 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 3,874 പേരാണ് കൊവിഡ് മൂലം ഒരു ദിവസത്തിനിടെ മരിച്ചത്. 3,69,077 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ 2,57,72,400 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി .2,87,122 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 96,000 പേരുടെ കുറവ് ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 31,29,000 പേരാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്.

20,55,000 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് ഇന്നലെ നടന്നതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 18,70,09,792 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.