24 മണിക്കൂറിനിടെ 2,63,533 കൊവിഡ് രോഗികള്‍ ; 4329 മരണം

Jaihind Webdesk
Tuesday, May 18, 2021

ന്യൂഡല്‍ഹി : ആശ്വാസത്തിന് വക നല്‍കി രാജ്യത്തെ കൊവിഡ് കേസുകളില്‍ രണ്ടാം ദിനവും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,52,28,996 ആയി. അതേസമയം കൊവിഡ് മരണങ്ങളില്‍ വര്‍ധന രേഖപ്പെടുത്തി.

നിലവില്‍ 33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പ്രതിദിന കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 17853 രോഗികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 4,22,436 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്കില്‍ ഏറ്റവും കൂടിയ കണക്കുകളാണ് ഇത്.

ഒരു ദിവസത്തിനിടെ 4329 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 2,78,719 ആയി. രാജ്യത്ത് ഇതുവരെ 18,44,53,149 പേര്‍ക്ക് മാത്രമാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത്.