ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 25,467 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 39,486 പേർ രോഗമുക്തരായി. ഒറ്റ ദിവസത്തിനിടെ 354 മരണങ്ങള് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,24,74,773 ആയി. ഇതുവരെ 3,17,20,112 പേരാണ് രോഗമുക്തരായത്. നിലവിൽ 3,19,551 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 4,35,110 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.90 ശതമാനം. രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയർന്നു. രാജ്യത്ത് ഇതുവരെ 58,89,97,805 പേർക്കാണ് വാക്സിനേഷൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,85,298 പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം മറ്റ് സംസ്ഥാനങ്ങളിലെല്ലാം രണ്ടാം തരംഗത്തിലെ രോഗവ്യാപനം ഗണ്യമായി കുറയുമ്പോഴും കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നാണ്. ഒക്ടോബറോടെ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് വിദഗ്ധർ നല്കുന്ന മുന്നറിയിപ്പ്. മൂന്നാം തരംഗം കുട്ടികളെയും ബാധിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുയ