രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 25,072 പേർക്ക് രോഗം; കേരളത്തിലെ സ്ഥിതി ആശങ്കാജനകം

Jaihind Webdesk
Monday, August 23, 2021

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 25,072 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനെക്കാൾ 19 ശതമാനം കുറവ് രേഖപ്പെടുത്തി. 389 പുതിയ മരണവും റിപ്പോർട്ട് ചെയ്തു. 44,157 പേർ രോഗമുക്തി നേടി.

രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗണ്യമായി കുറയുമ്പോഴും കേരളത്തില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തില്‍ 60 ശതമാനത്തിലേറെയും കേരളത്തില്‍ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൂന്നാം തരംഗ ഭീഷണിയുടെ കൂടി പശ്ചാത്തലത്തില്‍ ആശങ്കാജനകമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.