ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

Jaihind News Bureau
Wednesday, November 25, 2020

 

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. നാളെ അർധരാത്രി വരെയാണു പണിമുടക്ക്. ഐൻടിയുസി അടക്കം പങ്കുചേരുന്ന നാളത്തെ പൊതു പണിമുടക്കിനെ കോൺഗ്രസ് പിന്തുണയ്ക്കും. പാർട്ടി സംസ്ഥാന ഘടകങ്ങളും പോഷക സംഘടനകളും പണിമുടക്കിനോടു സഹകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർദേശിച്ചു.