യുഎഇയില്‍ 241 പുതിയ കേസുകള്‍; ഒരു മരണം കൂടി, ആകെ കേസുകളുടെ എണ്ണം 1505 ആയി വര്‍ധിച്ചു

Jaihind News Bureau
Saturday, April 4, 2020

 

ദുബായ്: യുഎഇയില്‍ 241 പുതിയ കൊറോണ വൈറസ് (കൊവിഡ് -19) കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇന്ന് 53 വയസുള്ള അറബ് സ്വദേശി മരിച്ചു. രാജ്യത്ത് രോഗം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1505 ആയി കൂടി. യുഎഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം 17 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചു.