എമ്പുരാനില്‍ നിന്ന് 24 സീനുകള്‍ വെട്ടി മാറ്റി. റീ-എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തിയേക്കും. നേരത്തെ അറിയിച്ചിരുന്ന ബലാല്‍സംഗ രംഗവും പ്രധാന വില്ലന്റെ പേരും ഉള്‍പ്പെടെ 17 സീനുകള്‍ എന്നിവയില്‍ നിന്ന് കൂട്ടി ഇപ്പോള്‍ 24 സീനുകളാണ് വെട്ടി മാറ്റിയിരിക്കുന്നത്.
ക്രെഡിറ്റ്‌സില്‍ കൊടുത്തിരുന്ന സുരേഷ് ഗോപിയുടെ പേരും ജ്യോതിസ് മോഹന്റെ പേരും വെട്ടി മാറ്റി. ഒപ്പം ജാതീയതയുമായി ബന്ധപ്പെട്ട് കാണിച്ചിരിക്കുന്ന പല രംഗങ്ങളും മാറ്റിയിട്ടുണ്ട്. ഏറ്റവും പ്രധാനമായി ആദ്യ 20 മിനിറ്റില്‍ കാണിക്കുന്ന മസൂദിന്റെയും മകന്‍ സയിദ് മസൂദിന്റെയും സംഭാഷണ രംഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഒപ്പം സ്ത്രീകള്‍ക്കെതിരെ കാണിക്കുന്ന പരാക്രമ രംഗവും നേരത്തെ പറഞ്ഞിരുന്നത് പോലെ വെട്ടി മാറ്റി. മറ്റൊരു പ്രധാന ഭാഗമായിരുന്നു എന്‍.ഐ.എ കുറിച്ച് പരാമര്‍ശിക്കുന്നത്. ആ ഭാഗങ്ങള്‍ എല്ലാം തന്നെ മ്യൂട്ടാക്കിയാകും പുതിയ പതിപ്പില്‍ ഇറക്കുക. വില്ലന്റെ പേരിലും മാറ്റമുണ്ടാകും. ഇത്തരം വ്യത്യസ്തങ്ങളായ 24 സീനുകള്‍ വെട്ടി മാറ്റിയാണ് റീ-എഡിറ്റഡ് പതിപ്പ് ഇറങ്ങുന്നത്.
ചിത്രം ഇതിനോടകം തന്നെ 200 കോടി ക്ലബില്‍ കയറിയിരുന്നു. വിവാദങ്ങള്‍ ആളി കത്തുമ്പോഴാണ് ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നത്.